
ബിഗ് ബോസ് മലയാളം സീസൺ ആറ് ഓരോ ദിവസം കഴിയുന്തോറും മുൻവിധികളെ മാറ്റി മറിച്ച് മുന്നേറുകയാണ്. ഒരാഴ്ച പിന്നിടുമ്പോൾ പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാനികളാണ് ജാസ്മിൻ ജാഫറും ഗബ്രിയും. ഇരുവരും തമ്മിൽ ഒരു ലവ് ട്രാക്ക് കളിക്കുന്നുണ്ടെന്നാണ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മനസിലാകുന്നത്. ഇവരുടെ പ്രവർത്തികൾ തന്നെയാണ് അതിന് കാരണം. ഇതേപറ്റി കഴിഞ്ഞ ദിവസം ശരണ്യ ആനന്ദ്, ജാസ്മിനോടും ഗബ്രിയോടും സംസാരിച്ചിരുന്നു.
ഗാർഡൻ ഏരിയയിൽ വച്ചാണ് മൂന്ന് പേരും സംസാരിക്കുന്നത്. “ഇവിടെ നിങ്ങൾക്ക് സൗഹൃദത്തിനും ലവ് ചെയ്യാനുമുള്ള സ്പെയ്സ് ഉണ്ട്. ഇനി നിങ്ങൾ ലവ് അല്ല ഫ്രണ്ടഷിപ്പ് ആണെങ്കിൽ നല്ല ശുദ്ധമായി സൗഹൃദം. ഇങ്ങനത്തെ സൗഹൃദം പുറത്തുണ്ട്. നിങ്ങളുടേത് അത്തരത്തിലുള്ള സൗഹൃദം ആണെങ്കിൽ അവർ അതിനെ അഭിനന്ദിക്കും. ലവ് ട്രാക്ക് ആണെങ്കിൽ, ആൾക്കാരിത് കാണുന്നുണ്ട്. നമ്മൾ മാത്രമുള്ളപ്പോൾ ആ പ്രൈവസിയിൽ നിൽക്കാം”, എന്നാണ് ശരണ്യ പറയുന്നത്.
ലവ് ആണെങ്കിൽ ഇവളുടെ കയ്യിൽ പിടിക്കാൻ പോലും എനിക്ക് ധൈര്യം ഉണ്ടാവില്ലെന്നാണ് ഗബ്രി പറഞ്ഞത്. “എനിക്ക് ഇവനോട് കാതൽ വന്നാൽ ചേച്ചിയോ ഞാനോ ഇതിനകത്ത് ഉണ്ടെങ്കിൽ ഞാൻ വന്ന് പറഞ്ഞിരിക്കും. ഇത് ജാസ്മിന്റെ വാക്കാണ്. പബ്ലിക്കായി തന്നെ ഞാൻ പറയും. ഇനിക്കപ്പോ ഇവനോട് ഒരു കാതലും ഇല്ല. നല്ലൊരു ഫ്രണ്ടാണ് എന്റെ”, എന്നാണ് ജാസ്മിൻ ശരണ്യയോട് പറഞ്ഞത്.
ജനങ്ങളെ ഇവരുടേത് കാതൽ ആണെങ്കിലും കാതൽ അല്ലെങ്കിലും എനിക്ക് ഒരു കുഴപ്പവും ഇല്ല. എനിക്കൊരു കാതൽ ഉണ്ട്. എന്റെ മനുഷ്യനെ കാണാത്തൊരു കാതൽ എന്നാണ് ശരണ്യ ഇതിന് മറുപടിയായി പറഞ്ഞത്. എനിക്ക് എന്ത് വിഷമം ഉണ്ടെങ്കിലും കെട്ടിപിടിച്ച് തീർക്കാം. കരയാൻ തോന്നിയാൽ കരയാം. അങ്ങനെ എനിക്ക് ഇവനെ ഉള്ളൂവെന്നാണ് ജാസ്മിൻ പറഞ്ഞത്. അത് നല്ലൊരു സൗഹൃദമാണെന്നാണ് ശരണ്യ പറയുന്നത്.
Last Updated Mar 19, 2024, 9:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]