
ദില്ലി: ടാരോ കാർഡുകളിലൂടെ ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് യുവാവ്. ദില്ലിയിലാണ് സംഭവം. വസ്തു വിൽപനയുമായി ബന്ധപ്പെട്ട് യുവതിയെ പരിചയപ്പെട്ട യുവാവ്, ജ്യോതിഷം പഠിക്കാനെന്ന പേരിൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം വസ്തു വിൽപന ഉറപ്പിക്കാനെന്ന പേരിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി. ദില്ലിയിലെ നെബ് സാരായി മേഖലയിലാണ് സംഭവം. 36കാരിയായ യുവ ജ്യോതിഷിയാണ് പീഡനത്തിനിരയായത്. ഇവരുടെ പരിചയക്കാരനായ 40കാരനാണ് ഇവരെ പീഡിപ്പിച്ചത്.
ജനുവരി മാസത്തിൽ യുവതിയുടെ വസ്തു വിൽപനയുമായി ബന്ധപ്പെട്ടാണ് 40 കാരൻ ഇവരെ പരിചയപ്പെടുന്നത്. വസ്തു വിറ്റ് തന്നിരിക്കുമെന്നാണ് വീട്ടിലെത്തി യുവതിയെ പരിചയപ്പെട്ട 40കാരൻ പറഞ്ഞിരുന്നത്. ഈ സമയത്താണ് യുവതി ജ്യോതിഷ വിദഗ്ധയാണെന്ന് 40കാരൻ മനസിലാക്കുന്നത്. ഇതോടെ തനിക്കും ജ്യോതിഷം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനുവരി 24ന് വസ്തു കച്ചവടം ചെയ്യാനായി ആളെ കിട്ടിയെന്നും ഉടൻ ഡീൽ ഉറപ്പിക്കണം എന്നും വിശദമാക്കി 40 കാരൻ യുവതിയെ നെബ് സാരായിലെ വീട്ടിലേക്ക് ഇവരെ വിളിച്ചു വരുത്തി.
ഇവിടെത്തിയ ശേഷം ഇയാൾ നൽകിയ ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയ 40കാരൻ പീഡിപ്പിച്ചതായാണ് പരാതി. ആക്രമണത്തിന് പിന്നാലെ ഭർത്താവിനോടെ വിവരം യുവതി അറിയിച്ചിരുന്നു. ഇവർ മാൽവ്യ നഗറിലെ ഓഫീസിലെത്തി 40കാരനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 328, 376, 506 അടക്കമുള്ള വകുപ്പുകളാണ് 40കാരനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Last Updated Mar 19, 2024, 1:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]