

സോഫ്റ്റ് വെയര്‍ കെണി; തകരാറുകള്‍ രണ്ടുമാസം പിന്നിട്ടിട്ടും പരിഹരിച്ചില്ല; കോട്ടയം ജില്ലയിൽ കെട്ടിടനിർമ്മാണ പെർമിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയിൽ; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; പഴികേട്ട് ഉദ്യോഗസ്ഥര്‍
കോട്ടയം: നഗരമേഖലകളിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാൻ പുതുവർഷത്തില്‍ നടപ്പാക്കിയ ഓണ്‍ലൈൻ സംവിധാനത്തിലെ തകരാറുകള്‍ രണ്ടുമാസം പിന്നിട്ടിട്ടും പരിഹരിച്ചില്ല.
ജനന,മരണ,വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തടസമില്ല. എന്നാല്‍, കോട്ടയം ജില്ലയിൽ കെട്ടിടനിർമ്മാണ പെർമിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയിലാണ്.
സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റുകള്‍ക്ക് ഫീസ് അടയ്ക്കല്‍, പ്ലാനുകളുടെ അപാകത പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്.
പെർമിറ്റുകളില്‍ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താല്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലൈസൻസിയും ഉടമയും ചേർന്ന് അപേക്ഷ സമർപ്പിക്കുമ്പോള്‍ ഇരുവരുടെയും ഒപ്പും സ്കാൻ ചെയ്തു നല്‍കും. പെർമിറ്റ് ലഭിക്കുമ്പോള്‍ ലൈസൻസിയുടെ ഒപ്പും കെട്ടിട ഉടമയുടെ ആധാർ നമ്പരും മാത്രമാണുള്ളത്. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ സിഗ്നേച്ചർ ഇല്ലെന്നും ആക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]