
എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.കേസന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.അന്വേഷണ വഴിയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായി ഇഡി കോടതിയില്‍ പറഞ്ഞു.സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതിൽ കോടതി ഇടപെടലുണ്ടായി .രജിസ്ട്രാർ കോടതിയെ സമീപിച്ച് സമൻസിൽ സ്റ്റേ നേടി.സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്നും ഇഡി വ്യക്തമാക്കി.
അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം നേരിടുന്ന അലി സാബ്രി നൽകിയ ഹർജിയിലാണ് പരാമർശം. അലി സാബ്രിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു എന്ന് ഇ ഡി വ്യക്തമാക്കി.മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു.നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട്.കേസില്‍ ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാന്‍ ഇഡിക്ക് കോടതി നിർദേശം നല്കി
Last Updated Mar 18, 2024, 12:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]