
സൂറത്ത്: ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ-സൂറത്ത് വിമാനം ട്രക്കിലിടിച്ച് അപകടം. 150 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം ഏപ്രണില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഡമ്പര്‍ ട്രക്കിലിടിച്ചത്.
അപകടത്തില്‍ വിമാനത്തിന്റെ ഇടത് ചിറകിന് കേടുപാടുകള്‍ സംഭവിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ നിന്നുള്ള വിടി-എടിജെ എയർബസ് 320-251എൻ വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സംഭവം. പുതിയ ഏപ്രണിൻറെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ട്രക്ക് ആ പ്രദേശത്ത് നീങ്ങുകയായിരുന്നു. ലാൻഡിംഗിന് ശേഷം വിമാനം റൺവേയിൽ നിന്ന് ഏപ്രണിലേക്ക് ഇടത്തേക്ക് തിരിഞ്ഞു. വിമാനം വീണ്ടും ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് വിമാനം പാര്‍ക്ക് ചെയ്തെന്നും സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ് സി ഭാല്‍സെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്താനാകൂ. നിര്‍മ്മാണ ജോലിയുടെ കരാറുകാര്‍ ആണോ, എയര്‍പോര്‍ട്ട് സ്റ്റാഫോ പൈലറ്റോ ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന് ഇതിന് ശേഷം മാത്രമെ അറിയൂ.
(ചിത്രം-പ്രതീകാത്മകം)
Read Also –
ടാറ്റ ഏറ്റെടുത്തിട്ടും രക്ഷയില്ല; സ്വയം വിരമിക്കാൻ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ
ദില്ലി: സ്വയം വിരമിക്കാൻ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. വോളൻ്ററി റിട്ടയർമെന്റ് പദ്ധതിയും റീ-സ്കില്ലിംഗ് അവസരങ്ങളും ഉൾപ്പെടെ എയർ ഇന്ത്യ മുന്നോട്ടുവെച്ച പദ്ധതികളോട് സഹകരിക്കാത്ത 180-ലധികം ജീവനക്കാരെയാണ് എയർ ഇന്ത്യ പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച്ചയാണ് എയർ ഇന്ത്യയുടെ നടപടിയുണ്ടായത്.
2022 ജനുവരി മുതൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിരുന്നു. എയർ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള നീക്കം. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നതെന്ന് എയർ ഇന്ത്യ വക്താവ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നത്. ഈ ഘട്ടത്തിൽ, ഒന്നിലധികം വോളണ്ടറി റിട്ടയർമെൻ്റ് സ്കീമുകളും റീ സ്കില്ലിങ് അവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു. വിആർഎസ് അല്ലെങ്കിൽ റീ-സ്കില്ലിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്ത ജീവനക്കാർക്ക് പിരിഞ്ഞുപോകേണ്ടി വന്നതായി വക്താവ് അറിയിച്ചു. എന്നാൽ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുത്തതിന് ശേഷം രണ്ട് റൗണ്ടാണ് കമ്പനി ജീവനക്കാർക്ക് മുന്നിൽ വളണ്ടറി റിട്ടയർമെന്റ് സ്കീം കൊണ്ടുവന്നിട്ടുള്ളത്.
Last Updated Mar 18, 2024, 1:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]