
പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഇരുവർക്കുമുണ്ട്. കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചാൽ പോവുന്നതാണ് നല്ലതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഓരോ വ്യക്തികൾക്കും അവരുടേതായ സ്വാതന്ത്യ്രമുണ്ട്. അവരെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമാണ്. പാർട്ടിയെ സംബന്ധിച്ചും ശരിയായ തീരുമാനമാണ്. കാരണം ഇവർ പാർട്ടിയിൽ നിൽക്കാൻ യോഗ്യരല്ല. ഒരു വ്യക്തി പോയതുകൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവുമില്ല. പ്രസ്ഥാനമാണ് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Read Also
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Story Highlights: Chandy Oommen Support on Anil Antony and Padmaja Venugopal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]