
കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാർ അറിയിച്ചു. കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും.കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതോടെയാണ് വിതരണക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചത്.
മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം പ്രതിസന്ധിയിലായിട്ട് ഒരാഴ്ചയിലേറെയായി. മരുന്നില്ലാതെ ഫാർമസി പൂട്ടിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. സർക്കാർ അനുകൂല നടപടി എടുക്കാത്തതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വിതരണം മുടക്കാൻ വിതരണക്കാർ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ചു. ജീവൻ രക്ഷാ മരുന്ന് വിതരണക്കാരും സ്റ്റന്റ് വിതരണക്കാരും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് കുടിശ്ശിക തുക വേഗത്തിൽ നൽകാൻ തീരുമാനമായത്.
Last Updated Mar 18, 2024, 2:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]