
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്തെ രാജാജി നഗറിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ചു. വോട്ടർമാരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. സ്ഥാനാർഥിയോട് നാട്ടുകാർ നിരവധി പരാതികൾ ഉന്നയിച്ചു. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നും ഇവർ പരാതിപ്പെട്ടു.
Read More….
ഈ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. മലിന ജലം വീട്ടിലേക്ക് ഒഴുകി വരുന്ന സാഹചര്യമാണുള്ളതെന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കായി 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Last Updated Mar 18, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]