
ഒരു കുഞ്ഞനിയനെയോ അനിയത്തിയേയോ വേണമെന്ന് മിക്ക കുട്ടികളും കൊതിക്കാറുണ്ട്. പെൺകുട്ടികൾക്കാണ് പ്രത്യേകിച്ചും തനിക്കൊരു സഹോദരനോ സഹോദരിയോ വേണം എന്ന് ആഗ്രഹം തോന്നാറ്. അതുപോലെ, തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കാണുന്ന ഒരു 10 വയസ്സുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നത്.
i_manjarichauhanandnitesh.singh23 എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു സഹോദരിയെ ലഭിച്ചപ്പോഴുള്ള തന്റെ മകളുടെ പ്രതികരണം എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാം. അച്ഛൻ അവൾക്ക് അവളുടെ കുഞ്ഞനിയത്തിയെ ആദ്യമായി കാണിച്ചു കൊടുക്കുകയാണ്. അവളുടെ സന്തോഷത്തിന് അതിരുകളില്ല. അവൾ സന്തോഷവും ആനന്ദവും കൊണ്ട് മതിമറക്കുകയും കുഞ്ഞിനെ എടുക്കാൻ വേണ്ടി കൈനീട്ടുകയും ചെയ്യുന്നു. അച്ഛൻ കുഞ്ഞിനെ അവളുടെ കയ്യിൽ വച്ചുകൊടുക്കുന്നു.
വീഡിയോയില്‍ കുഞ്ഞിനെ കയ്യില്‍ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അവളുടെ ചിരിയിൽ നിന്നുതന്നെ കുഞ്ഞനിയത്തിയെ കിട്ടിയതിൽ അവൾ എത്രമാത്രം സന്തോഷവതിയാണ് എന്ന് മനസിലാവുന്നുണ്ട്.
വളരെ മനോഹരമായ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനസ് കീഴടക്കി. നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരു അമ്മയെ പോലെയാണ് അവൾ തന്റെ നിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്നത് എന്ന് കമന്റ് നൽകിയവരുണ്ട്. 10 വയസ്സ് ഇളപ്പമുള്ള സഹോദരങ്ങളുണ്ട് എന്നും ഈ പെൺകുട്ടിയുടെ ഫീലിംഗ് മനസിലാകുമെന്നും കമന്റ് നൽകിയവരും ഉണ്ട്. അതുപോലെ ആ കുഞ്ഞ് ഭാഗ്യമുള്ളവളാണ് എന്നും അവളുടെ ചേച്ചി അവളെ അത്രയേറെ സ്നേഹിക്കാൻ പോവുകയാണ് എന്നും കമന്റ് നൽകിയവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 17, 2024, 3:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]