
മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കാട്ടാന ഭക്ഷിച്ചു.
പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്. പടയപ്പ റോഡിൽ നിലയുറപ്പിച്ചതിനാൽ അൽപനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ആന ജനവാസ മേഖലയിൽ തന്നെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Story Highlights: wild elephant attack in munnar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉