
സിയോൾ: ദക്ഷിണ കൊറിയയും യുഎസും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ ഉത്തരകൊറിയൻ സൈന്യത്തിന്റെന വ്യോമ അഭ്യാസങ്ങൾക്ക് മേൽനോട്ടം വഹിച്ച് കിം ജോങ് ഉൻ. സൈനികരുടെ അഭ്യാസ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ കിം ജോങ് ഉൻ സൈനികരോട് കൂടുതൽ കഠിന പരിശീലനം നടത്താനും നിർദേശം നൽകി. മകൾക്കൊപ്പമാണ് കിം സൈനിക പ്രകടനങ്ങള്‍ വീക്ഷിച്ചത്. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമ്മാനിച്ച കാറിലാണ് വെള്ളിയാഴ്ച കിം ജനങ്ങൾക്ക് മുന്നിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളം ആവുന്നതിന്റെ സൂചനയായാണ് ഈ നടപടിയെ അന്തർ ദേശീയ മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്. ആഡംബര കാറായ ലിമോസിനാണ് പുടിൻ കിമ്മിന് സമ്മാനം നൽകിയത്. കഴിഞ്ഞ വർഷമാണ് പുടിൻ കിമ്മിന് ലിമോസിൻ സമ്മാനിച്ചത്. ഓറസ് മോട്ടോഴ്സിന്റെ ലിമോസിൻ കാർ റഷ്യയുടെ ആദ്യ ആഡംബര കാറാണ്. പുടിൻ അടക്കമുള്ള ഉന്നതരുടെ ഇഷ്ടവാഹനമാണ് ലിമോസിൻ. ആഡംബര സമ്മാനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാവുന്നതിന്റെ തെളിവായാണ് നിരീക്ഷണം.
പശ്ചിമ മേഖലയിൽ നിന്നുള്ള വെല്ലുവിളികൾക്കിടെ ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൈനിക ബാന്ധവവും കൂടുതൽ ശക്തമാവുകയാണ്. യുക്രൈൻ വിഷയത്തിൽ ഉത്തര കൊറിയയുടെ റഷ്യയ്ക്കുള്ള പിന്തുണ നേരത്തെ അന്തർദേശീയ തലത്തിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. സേനയുടെ പരിശീലനം നിരീക്ഷിച്ച ശേഷം വലിയൊരു ഗ്രീൻ ഹൌസ് ഫാമും കിം ഉദ്ഘാടനം ചെയ്തു.
Last Updated Mar 17, 2024, 2:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]