
ചാരുംമൂട്: കടന്നൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ജീവിതത്തിലേക്ക് മടക്കം. താമരക്കുളം വേടരപ്ലാവ് 16-ാം വാർഡിൽ കണ്ണങ്കര വടക്ക് ഷാജി (42) യാണ് വീട്ടുവളപ്പിൽ വച്ച് കഴിഞ്ഞ ദിവസം കടന്നലുകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായത്. ഓലമടലിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കൂട്ടത്തോടെ കുത്തുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
കടന്നലുകളുടെ കൊമ്പുകൾ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തു. അപ്പോഴേക്കും ഛർദ്ദി കൂടി അവശനായ ഷാജിയെ ഉടൻതന്നെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയ ഷാജി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Last Updated Mar 16, 2024, 9:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]