
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസി ഗിഫ്റ്റിനെ അപമാനിച്ച പ്രിൻസിപ്പളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ കോണിൽ നിന്നുമുള്ള നിരവധി പേരാണ് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വിദ്യാഭ്യാസം എന്നത് പേരിനറ്റത്തെ ഡിഗ്രിവാൽ മാത്രമല്ലെന്ന് പറയുകയാണ് ശാരദക്കുട്ടി. അടിസ്ഥാന മര്യാദ എന്നൊന്നില്ലാത്ത ഒരാൾക്കല്ലാതെ പാടിക്കൊണ്ടിരിക്കുന്ന ഗായകൻ്റെ കയ്യിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ചു വാങ്ങാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
‘മുത്തിയമ്മ പ്രിൻസിപ്പാള്‍ രാജി വെക്കണം ബുദ്ധിയുള്ള പ്രിൻസിപ്പാള്‍ ചാർജ്ജെടുക്കണം’ എന്ന് പണ്ടൊരു പാട്ട് കേട്ടിട്ടുണ്ട്. കോലഞ്ചേരി സെയ്ൻ്റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാളിൻ്റെ നടപടി കണ്ടപ്പോൾ ഈ പാട്ടാണോർമ്മ വന്നത്. അറിയപ്പെടുന്ന ഒരു കലാകാരനെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണവർ ചെയ്തത്. അടിസ്ഥാന മര്യാദ എന്നൊന്നില്ലാത്ത ഒരാൾക്കല്ലാതെ പാടിക്കൊണ്ടിരിക്കുന്ന ഗായകൻ്റെ കയ്യിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ചു വാങ്ങാൻ കഴിയില്ല.. തെരുവിൽ പോലും ആരുമത് ചെയ്യില്ല. ജാസി ഗിഫ്റ്റ് നിങ്ങളുടെ അഹങ്കാരത്തോട് തികഞ്ഞ മര്യാദയോടെ പ്രതികരിച്ചത് അദ്ദേഹത്തിന് സ്വയവും സ്വന്തം കലയോടുമുള്ള ബഹുമാനം കൊണ്ടാണ്. നിങ്ങൾക്കില്ലാത്ത ഒന്നാണത്. വിദ്യാഭ്യാസം എന്നത് പേരിനറ്റത്തെ ഡിഗ്രിവാൽ മാത്രമല്ല ടീച്ചറേ.. വീണ്ടും പാടാം , ‘ബുദ്ധിയുള്ള പ്രിൻസിപ്പാള്‍ ചാർജ്ജെടുക്കണം’, എന്നാണ് ശാരദക്കുട്ടി പറയുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഡേ പരിപാടി ഉദ്ഘാടനം നടത്താൻ എത്തിയതായിരുന്നു ജാസി ഗിഫ്റ്റി. ഇതിനിടയിൽ അദ്ദേഹം പാട്ട് പാടി. ഒപ്പം സജിൻ കോലഞ്ചേരി എന്ന ഗായനും ഉണ്ടായിരുന്നു. ജാസി ഗിഫ്റ്റ് പാടി തുടങ്ങിയതും പ്രിൻസിപ്പൾ വന്ന് മൈക്ക് പിടിച്ച് വാങ്ങുക ആയിരുന്നു. കൂടെ പാടാൻ വന്ന സജിനെ ഒഴിവാക്കണമെന്നും ഇവർ പറഞ്ഞു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. സംഭവം വിവാദമായതോടെ ന്യായീകരണവുമായി പ്രിൻസിപ്പളും രംഗത്തെത്തി. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണം ഉണ്ട്. അക്കാര്യം മൈക്ക് വാങ്ങി പറയുകയാണ് ചെയ്തത് എന്നായിരുന്നു ഇവർ പറഞ്ഞത്.
Last Updated Mar 16, 2024, 6:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]