
ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദ ഗോട്ടിന്റെ അപ്ഡേറ്റിനെ കുറിച്ച് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയതും ആരാധകര്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പേര് സ്വീകരിച്ചതിനെ കുറിച്ചും സംവിധായകൻ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ദ ഗോട്ടിന്റെ പ്രമേയത്തെ കുറിച്ച് സംവിധായകൻ ഒന്നും വെളിപ്പെടുത്താൻ തയ്യാറാകുകയും ചെയ്തിട്ടില്ല.
ദ ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കി. അപ്ഡേറ്റ് വൈകാതെ പുറത്തുവിടും. ഒരാഴ്ചയ്ക്കുള്ള അപ്ഡേറ്റ് ഉണ്ടാകും. ഇംഗ്ലീഷ് പേരുകള്‍ സ്വീകരിക്കുന്നത് വലിയ സിനിമകള്‍ക്ക് ഗുണകരമാണ് എന്നും വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതിനാലാണ് അതെന്നും വെങ്കട് പ്രഭു വ്യക്തമാക്കി. പ്രമയം വെളിപ്പെടുത്താൻ തയ്യാറുമായിട്ടില്ല. ചിത്രം രാഷ്ട്രീയ ഉള്ളടക്കമുള്ളതാണോ എന്ന ചോദ്യത്തിന് സമര്‍ഥമായിട്ടാണ് വെങ്കട് പ്രഭു പ്രതികരിച്ചത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അറിയാമെന്നും താൻ നിലവില്‍ ഒന്നും വ്യക്തമാക്കില്ല എന്നും വെങ്കട് പ്രഭു മറുപടി നല്കി.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Last Updated Mar 16, 2024, 5:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]