
മുടികൊഴിച്ചിൽ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികളുണ്ട്.
മുടികൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്നതാണ് റോസ്മേരി. മുടികൊഴിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്തമായ മാർഗമാണ് റോസ്മേരി. മുടി ഉള്ളോടെ വളരാൻ റോസ്മേരി ഏറെ സഹായിക്കും.
റോസ് മേരിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്സിഡൻ്റ് സംയുക്തങ്ങൾ ആരോഗ്യകരമായ രോമകൂപങ്ങളെയും മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. റോസ്മേരി ഓയിൽ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും, ഇത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളും ഓക്സിജനും മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കും.
രക്ത വിതരണത്തിൻ്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചപ്പെടുത്തുന്നു. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മുടിയിൽ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.
റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം.
മുടി കഴുകാൻ ഏറെ മികച്ചതാണ് റോസ് മേരി ചായ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. രണ്ട് കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം ഇത് ചൂട് മാറാൻ വയ്ക്കുക. മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം റോസ്മേരി ചായ മുടിയിലൊഴിച്ച് കഴുകാവുന്നതാണ്.
Last Updated Mar 16, 2024, 8:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]