
ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്. പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണയുമാണ് ടീസറിലെ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയിലാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്.
വളരെ രസകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂർണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം.മധു മിയാ എന്നാണ് പ്രിയംവദയുടെ കഥാപാത്രത്തിൻ്റെ പേര്. യുവനിരയിലെ ശ്രദ്ധേയനായ ഹക്കിംഷായാണ് നായകൻ. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ജിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരാണ് മറ്റുതാരങ്ങൾ.
രഘുനാഥ് പലേരിയുടേതാണു തിരക്കഥ. ഗാനങ്ങൾ .- അൻവർ അലി, രഘുനാഥ് പലേരി. സംഗീതം – അങ്കിത് മേനോൻ – വർക്കി. ഛായാഗ്രഹണം -എൽദോസ് ജോർജ്. എഡിറ്റിംഗ് – മനോജ്.സി.എസ്. കലാസംവിധാനം -അരുൺ ജോസ്. മേക്കപ്പ് – അമൽ പീറ്റർ, കോസ്റ്റ്യൂം ഡിസൈൻ -നിസ്സാർ റഹ്മത്ത്. പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേഴ്സ് – ഷൈൻ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സപ്ത തരംഗ് കിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഒരു കട്ടിൽ ഒരു മുറിയുടെ നിർമാണം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്ത തരംഗ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഓ -വാഴൂർ ജോസ്. ഫോട്ടോ – ഷാജി നാഥൻ..