
ദില്ലി : പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടെടുത്തു.
കേസിൽ മുസ്ലീം ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ, ഡിവൈഎഫ്ഐക്ക് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ എന്നിവരാണ് ഹർജികൾ പരാമർശിച്ചത്. നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും എസ് ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളും നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതോടെ രാജ്യമാകെ കടുത്ത പ്രതിഷേധമുയർന്നു. അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു,സിഖ്,ക്രിസ്ത്യൻ,ബുദ്ധ,ജൈന,പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നല്‍കുന്നത്.2014 ന് മുമ്പ് ഇന്ത്യയിലെതതിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവക്ക് നേരിട്ടും നല്‍കും. മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയുളള കേന്ദ്ര സക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷകക്ഷികൾ കോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചനമുള്ളതെന്ന് പൗരത്വ നിയമത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.വിജ്ഞാപനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് അനുസൃതമാണോ എന്ന്പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് പ്രതികരിച്ചു.വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ പ്രതികരണം
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍
Last Updated Mar 15, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]