
ചെന്നൈ: നടന് അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ ഭാഗമായാണ് നടന് ആശുപത്രിയിലെത്തിയത്. അതേ സമയം അജിത്ത് ആശുപത്രിയിലാണെന്നറിഞ്ഞതോടെ ആരാധകര്‍ പരിഭ്രാന്തരായി. ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടുകയും ചെയ്തു.
തുടര്‍ന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പ്രതികരണവുമായി രംഗത്തെത്തി. പതിവ് പരിശോധനയാണെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]