
ഒരു വിമാനത്തിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി മാത്രം യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? സ്വന്തമായി ഒരു ജെറ്റ് ഉണ്ടെങ്കിൽ സംഗതി എളുപ്പമാണ്. എന്നാൽ അങ്ങനെയല്ലങ്കിലോ? ആ യാത്ര മിക്കവാറും ഒരു സ്വപ്നമായി ഒതുങ്ങുമല്ലേ? എന്നാൽ സാധാരണയാത്രക്കാരായി ടിക്കറ്റ് ബുക്ക് ചെയ്ത ഒരു ദമ്പതികൾക്ക് അത്തരത്തിലൊരു വലിയ ഭാഗ്യം ലഭിച്ചു, വിമാനത്തിൽ തങ്ങൾ മാത്രമുള്ള ഒരു യാത്ര. വിമാനത്തിൽ കയറിയതിന് ശേഷം മാത്രമാണ് അവർ ആ വിമാനത്തിൽ യാത്രക്കാരായി തങ്ങൾ മാത്രേയുള്ളൂ എന്ന് തിരിച്ചറിഞ്ഞത്.
2021-ലാണ് കെവിനും സാമന്ത മക്കുല്യനും ഗ്രീസിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ജെറ്റ് 17 വിമാനത്തിലായിരുന്നു അവരുടെ യാത്ര. അതിനായി വിമാനത്തിൽ കയറിയപ്പോഴാണ് ദമ്പതികൾ ആ സത്യം അറിഞ്ഞത്, തങ്ങളല്ലാതെ ഈ വിമാനത്തിൽ കയറാൻ മറ്റ് യാത്രക്കാരില്ല. അങ്ങനെ അവർ രണ്ടുപേർ മാത്രമായി വിമാനം പറന്നുയർന്നു. വിമാനത്താവളത്തിൽ മറ്റ് യാത്രക്കാരെ കാണാതെ വന്നപ്പോൾ സാമന്തയും കെവിനും ആദ്യം കരുതിയത് തങ്ങൾ എത്താൻ വൈകിയിരിക്കാമെന്നും മറ്റ് യാത്രക്കാർ ഇതിനോടകം തന്നെ വിമാനത്തിനുള്ളിൽ കയറിക്കാണും എന്നുമാണ്. എന്നാൽ, അവർ വിമാനത്തിൽ കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി കാരണം വിമാനത്തിനുള്ളിൽ കാബിൻക്രൂ അംഗങ്ങളല്ലാതെ ആരും ഉണ്ടായിരുന്നില്ല.
വിമാനത്തിലേക്ക് ക്യാപ്റ്റനും രണ്ട് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും ഊഷ്മളമായി അവരെ സ്വാഗതം ചെയ്തു. തുടർന്നാണ് വിമാനത്തിൽ ഇവർ മാത്രമായിരിക്കുമെന്ന് അറിയിച്ചത്. ഒപ്പം ഇത് ഒരു സ്വകാര്യ ജെറ്റായി കരുതി യാത്ര ആസ്വദിച്ചുകൊള്ളാനും ക്യാപ്റ്റന്റെ ഓഫർ. അങ്ങനെ, ക്രൂ അംഗങ്ങളുമായി ചിരിച്ചും തമാശ പറഞ്ഞും അവർ തങ്ങളുടെ 4 മണിക്കൂർ നീണ്ട ഫ്ലൈറ്റ് യാത്ര പൂർത്തിയാക്കി. ഒരു ലോട്ടറി അടിച്ചതുപോലെ തോന്നുന്നു എന്നാണ് യാത്രയ്ക്ക് ശേഷം ദമ്പതികൾ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 15, 2024, 1:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]