

നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും.
ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്.
മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ അടക്കം വേദിയിലുണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചു.
പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിലും ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. ഡൽഹിയില്‍ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗർകോവിലിലേക്ക് പോവുക.
സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാല്‍, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]