
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ട് താരം ജോസ് ബട്ലറും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ക്യാംപിലെത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രത്യേക പരിശീലനം നടത്തിയാണ് സഞ്ജു രാജസ്ഥാന് ക്യാംപിലെത്തിയത്. താരങ്ങളെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇന്ത്യന്‍ താരങ്ങളായ യശസ്വീ ജയ്സ്വാളും ധ്രുവ് ജുറലും ആര് അശ്വിനും വരും ദിവസങ്ങളില്‍ രാജസ്ഥാന് ക്യാംപിലെത്തും.
ഈമാസം ഇരുപത്തിനാലിന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യമത്സരം. മലയാളി താരം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ സീസണ് നിര്‍ണയാകമാണ്. ടി20 ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമിലെത്താനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനും ശ്രേയസ് അയ്യരുമായി സെലക്റ്റര്‍മാരും ബിസിസിഐയും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍.
റിഷഭ് പന്തും സഞ്ജുവിന് വെല്ലുവിളിയാണ്. നിലവിലെ സാഹചര്യത്തില്‍ കെ എല്‍് രാഹുല്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. എന്നാല്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി മറ്റൊരു താരം കൂടി ടീമിലെത്തും. വലിയ സ്വീകരണമാണ് സഞ്ജുവിന് ക്യാംപില്‍ ലഭിച്ചത്. അതേസമയം, സഞ്ജുവിന് മാത്രമല്ല രാജസ്ഥാന് ക്യാംപിലെത്തിയ മറ്റു താരങ്ങള്‍ക്കും ഇതേ രീതിയിലുള്ള സ്വീകരണം ലഭിച്ചിരുന്നു. വീഡിയോ കാണാം…
വിരാട് കോലി തിരിച്ചെത്തുന്നു
ബംഗളൂരു: ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഞായറാഴ്ചയ്ക്ക് മുമ്പ് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ കോലി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
ഇതിനിടെയാണിപ്പോള്‍ കോലി ആര് സി ബിക്കൊപ്പം ചേരുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 19ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ടീം ചടങ്ങിലും കോലി പങ്കെടുക്കും. ആര് സി ബി ഈമാസം 22ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.
Last Updated Mar 14, 2024, 12:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]