
തൃശ്ശൂര്‍: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.ഡിഐജി അജിതാ ബീഗമാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിഥിൻ പുല്ലനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവിട്ടത്. 6 മാസത്തേക്ക് നാടുകടത്താനാണ് തീരുമാനം.
ഡിസംബർ 22നായിരുന്നു നിഥിൻ പുല്ലന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്തത്. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വിജയാഹ്ലാദത്തിനിടെ പൊലീസുമായി സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിഥിൻ പുല്ലൻ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തത്. പൊലീസ് പിടികൂടിയ നിഥിനെ ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത് വിവാദമായിരുന്നു. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജീപ്പ് തകർത്തത് ഉൾപ്പെടെ ചാലക്കുടി, ആളൂർ സ്റ്റേഷനുകളിലായി നാല് കേസുകളിൽ പ്രതിയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിഥിൻ പുല്ലൻ.
Last Updated Mar 13, 2024, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]