

ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം പുറത്തിറക്കി; ഏറ്റെടുക്കുക ഏകദേശം 1000.28 ഹെക്ടര്‍ ഭൂമി; ആക്ഷേപം അറിയിക്കാൻ 15 ദിവസം സമയം
പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.
വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 1000.28 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമിയേറ്റെടുകലില്‍ ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
47 സർവേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഇതിലുള്ളത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്ബർ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സർവേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്ബർ 21 ല്‍ ഉള്‍പ്പെട്ട 299 സർവേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കർ സ്ഥലം ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും ഏറ്റെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]