
രണ്ടുമരത്തിലായി വലിച്ചുകെട്ടിയിരിക്കുന്ന വള്ളി. അതിലൂടെ കാലിടറാതെ നടക്കാനാവുമോ? പാടുപെട്ടാലും സംഗതി രസകരമാണ്, പ്രയോജനവുമുണ്ട്. ഇന്ത്യയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന സ്ലാക്ക് ലൈനിങ് ആണ് ഐറ്റം. നൈലോണിൽ നിർമിച്ചെടുത്ത ഒരിഞ്ച് ഫ്ളാറ്റ് വെബ്ബിങ്ങിലൂടെയാണ് നടത്തം. പരിചയമില്ലാതെ കേറി നിന്നാൽ കാൽ വിറയ്ക്കും, വള്ളിയിൽനിന്ന് വഴുതിവീഴും. പക്ഷേ, പ്രാഥമിക പാഠങ്ങൾ പറഞ്ഞുതരാൻ സിബി വർഗീസ് ഉണ്ട്.
ബെംഗളൂരൂ ആസ്ഥാനമായി ജോലിചെയ്യുന്ന, കോട്ടയം ഏറ്റുമാനൂർ സ്വദേശി സിബി വർഗീസ് എട്ടു വർഷം മുൻപാണ് തന്റെ പാഷൻ എന്ന നിലയിൽ സ്ലാക്ക് ലൈനിലേറിയത്. പിന്നെ വഴുതിവീണിട്ടില്ല. സ്ലാക്ക് ലൈനിലൂടെയുള്ള നടത്തം ഒരു ധ്യാനം പോലെയാണെന്ന് സിബി പറയുന്നു. ‘കണ്ണു തുറന്നുവെച്ച് മെഡിടെറ്റീവ് സോണിലേക്ക് കടക്കുന്നപോലെ’ സ്ലാക്ക് ലൈനിലൂടെ നടക്കുമ്പോൾ ഏകാഗ്രതയാണ് പ്രധാനം. ബെംഗളൂരൂവിലും ചെറിയ രീതിയിൽ കൊച്ചിയിലും സ്ലാക്ക് ലൈൻ കമ്മ്യൂണിറ്റികൾ ഉടലെടുത്തിട്ടുണ്ട്.
വിദേശത്തുനിന്നാണ് ഇത്തരം വള്ളികൾ വാങ്ങുന്നത്. വിദേശത്തും മറ്റും രണ്ട് കെട്ടിടങ്ങൾക്ക് കുറുകെയും നദികൾക്ക് കുറുകെയുമൊക്കെ ലൈനുകൾ കെട്ടി നടക്കുന്നവരുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പയറ്റിനോക്കാം, പരിശീലിക്കാം ഈ വള്ളിനടത്തം. തത്കാലം മാതൃഭൂമി കപ്പ കൾച്ചറിലേക്ക് കയറിവന്നോളൂ, രസത്തിനുവേണ്ടി ഒന്നു കയറിനടന്നോളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]