
കഠിനമായ ചൂടിനെ വകവയ്ക്കാതെ വഴിയരികില്‍ മോരും വെള്ളം വില്‍ക്കുന്ന ഒരമ്മയും മകനും. മാവേലിക്കര പൈനുംമൂട് ചാക്കോ പാടം റോഡിലൂടെ സഞ്ചരിച്ചാൽ ഈ അമ്മയേയും മകനെയും കാണാം. വഴിയരികില്‍ മോരുംവെള്ളം എന്ന ബോർഡുമായി. മുണ്ടക്കയം പുഞ്ചവയൽ പീടിയേക്കൽ പങ്കജം രവിയും മകൻ പിആർ രാജീവും ആണിത്.
ഇവരെ കണ്ടാല്‍ ഒന്ന് നില്‍ക്കണം, ഇവര്‍ നല്കുന്ന മൺകുടങ്ങളിലെ മോര് കുടിച്ചാല്‍ ദാഹം ശമിപ്പിക്കാം, ഒപ്പം ഓരോ കുടം മോരിനും 30 രൂപ നല്കുമ്പോള് നമ്മളറിയാതെ നമ്മളിവര്‍ക്ക് കൈമാറുന്നതൊരു സഹായമാണ്.
‘അപ്ലാസ്റ്റിക് അനീമിയ’ എന്ന രോഗമാണ് രാജീവിന്. മാസത്തില്‍ രണ്ട് തവണയെങ്കിലും രക്തം മാറ്റണം. പ്ലേറ്റ്ലെറ്റ് കയറ്റണം. ഇതിനെല്ലാം ചിലവുണ്ട്. ഇതിന് പണം കണ്ടെത്താനാണ് ഈ പെടാപ്പാട്.
പ്ലസ് ടു കഴിഞ്ഞ് ഐടിഐയില്‍ പ്രവേശിച്ച സമയത്താണ് രാജീവിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കാണുന്നത്. തലകറക്കം, ക്ഷീണം, നടക്കാൻ പ്രയാസം എന്നിവയായിരുന്നു പ്രശ്നങ്ങള്‍. വിശദമായ പരിശോധനയില്‍ ‘അപ്ലാസ്റ്റിക് അനീമിയ’യാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
വൈകീട്ട് മൂന്നര വരെ ഇവിടെ വഴിയരികില്‍ നിന്ന് കച്ചവടം ചെയ്യും. വീട്ടില്‍ ഓര്‍മ്മക്കുറവുള്ള അച്ഛന്റെ കാര്യങ്ങള്‍ നോക്കാനും ഇതില്‍ നിന്ന് കിട്ടിയിട്ട് വേണം. ചെങ്ങന്നൂര്‍ ആലയില്‍ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ഈ കുടുംബത്തെ സഹായിക്കാൻ കഴിയാവുന്ന തുക നല്‍കാം. തുക അയക്കേണ്ട ബാങ്ക് അക്കൗണ്ട്, ഗൂഗിള്‍ പേ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു…
Rajeev PR
AC NO: 67063086636
IFSC: SBIN0070429
SBI Punchavayal Branch
GPAY : 9544803366
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]