
കോട്ടയം: വൈക്കത്ത് രാസ ലഹരി വില്‍പ്പന നടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി വിഷ്ണു ആണ് 40.199 ഗ്രാം എംഡിഎംഎ കൈവശം വച്ച കുറ്റത്തിന് അറസ്റ്റിലായത്. വലിയ അളവില്‍ രാസ ലഹരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നു കേരളത്തില്‍ വില്പന നടത്തിയിരുന്ന പ്രതി, വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരൂപും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലയിലായത്.
കസ്റ്റഡിയില്‍ എടുത്ത സമയത്ത് ലഹരി വില്പന നടത്തിയ വകയില്‍ 33,000 രൂപയോളം ഇയാളില്‍ നിന്ന് കണ്ടെടുത്തെന്നും എക്സൈസ് അറിയിച്ചു. ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകളും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്നിന്റെ അളവ് അനുസരിച്ചു ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ പി ജെ, സന്തോഷ് കുമാര്‍ ആര്, പ്രിവന്റിവ് ഓഫീസര്‍ സുരേഷ് കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ വി വേണു, രതീഷ് പി കെ, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആര്യ പ്രകാശ്, എക്സൈസ് ഡ്രൈവര്‍ ലിജേഷ് ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു.
Last Updated Mar 12, 2024, 8:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]