
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റുമായി നടന്ന പ്രീ വെഡിങ് പാർട്ടി ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. എന്നാൽ സഹോദരൻ അനിൽ അംബാനി പാപ്പരായതും വാർത്തയായിരുന്നു.
ധീരുഭായ് അംബാനിയുടെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, റിലയൻസ് സാമ്രാജ്യം മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അനിൽ നയിക്കുന്ന റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADA) ആയി വിഭജിക്കപ്പെട്ടു. അംബാനി സഹോദരങ്ങൾ തമ്മിലുള്ള കടുത്ത സംഘർഷത്തിന്റെ ഫലമായിരുന്നു ഇത്.
അനിൽ അംബാനിക്കും ടീന അംബാനിക്കും ജയ് അൻമോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പാരമ്പര്യം പിന്തുടർന്ന് അനിൽ അംബാനിയുടെ മക്കളും വ്യവസായത്തിലേക്ക് കടന്നിരുന്നു. എന്താണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത?
ജയ് അൻമോൽ അംബാനി
മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ മകനാണ് ജയ് അൻമോൾ. ജയ് അൻമോൾ തന്റെ സ്കൂൾ വിദ്യാഭ്യാസം മുംബൈയിലെ കത്തീഡ്രൽ, ജോൺ കോണൺ സ്കൂൾ, യുകെയിലെ സെവൻ ഓക്സ് സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്നും ബിരുദം എടുത്തു.
ജയ് അൻഷുൽ അംബാനി
അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും ഇളയ മകനാണ് ജയ് അൻഷുൽ അംബാനി. മുംബൈയിലെ കത്തീഡ്രലിലും ജോൺ കോണൺ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കി.
Last Updated Mar 12, 2024, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]