
വാര്‍ത്തകളുടെ പ്രളയകാലത്താണ് നാം ജീവിക്കുന്നത്. അനുനിമിഷം മാറിമറിയുന്ന വാര്‍ത്തകള്‍. അമ്പരപ്പിക്കുന്ന സംഭവവികാസങ്ങള്‍. അപ്രതീക്ഷിത വാര്‍ത്താ വഴിത്തിരിവുകള്‍. ഏതു സമയവും ഒരു വാര്‍ത്ത ബ്രേക്ക് ചെയ്യപ്പെടാം. അതുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്തകള്‍ തൊട്ടുപിന്നാലെ പൊട്ടിവിടരാം.
വാര്‍ത്തകളുടെ ഈ കുത്തൊഴുക്കിനിടയിലാണ് നമ്മുടെ ജീവിതത്തിന്റെ തിരക്കും ഓട്ടപ്പാച്ചിലുകളും. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമുക്ക് വാര്‍ത്തകള്‍ മിസ്സാവാം. അതില്‍ പ്രധാന വാര്‍ത്തകള്‍ ഉണ്ടാവാം. നാം വായിക്കാന്‍ താല്‍പ്പര്യപ്പെടുന്ന പോസിറ്റീവ് സ്റ്റോറികള്‍ ഉണ്ടായിരിക്കാം. വിവാദം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാവാം. പുതിയ അറിവുകള്‍ നല്കുന്ന വാര്‍ത്തകളും സര്‍ക്കാര്‍ വക അറിയിപ്പുകളും മുന്നറിയിപ്പുകളുമൊക്കെ ഈ വാര്‍ത്താ പ്രളയത്തില്‍ നമുക്ക് മിസ്സായേക്കാം.
ഈ സാഹചര്യത്തിലാണ്, തെരഞ്ഞെടുത്ത വാര്‍ത്തകള്‍ നിങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ന്യൂസ് ലെറ്ററുകള്‍ പ്രസക്തമാവുന്നത്. ലോകമെങ്ങും ഇപ്പോള്‍ ന്യൂസ് ലെറ്ററുകള്‍ സാര്‍വത്രികമാവുകയാണ്. പ്രധാന വാര്‍ത്തകള്‍ അതാത് മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗങ്ങള്‍ തന്നെ സൂക്ഷ്മമായി തെരഞ്ഞെടുത്ത് ഇ-മെയിലില്‍ വായനക്കാരിലേക്ക് എത്തിക്കുന്ന ന്യൂസ് ലെറ്ററുകള്‍ തിരക്കുപിടിച്ച ഈ കാലത്ത് വലിയ ആശ്വാസകരമാണ്.
മലയാളത്തിന്റെ നമ്പര്‍ വണ്‍ വാര്‍ത്താ സ്രോതസ്സായ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും ഇപ്പോള്‍ വായനക്കാര്‍ക്കായി ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നുണ്ട്. ഉറപ്പായും വായിക്കേണ്ട 10 സ്റ്റോറികളാണ് ആഴചതോറും വായനക്കാരുടെ ഇ മെയിലില്‍ നേരിട്ട് എത്തിക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും റീഡബിളായ, പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും ഈ ന്യൂസ്ലെറ്ററില്‍ ഉണ്ടാവുക. പരിചയസമ്പന്നരായ എഡിറ്റോറിയല്‍ വിഭാഗം നേരിട്ട് തെരഞ്ഞെടുക്കുന്ന ഈ 10 വാര്‍ത്തകളില്‍ നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകളുണ്ടാവും, ഉറപ്പ്!
മൂന്ന് വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ന്യൂസ് ലെറ്റര്‍ നിങ്ങള്‍ക്കായി ഒരുങ്ങുന്നത്. വിട്ടുപോവാന്‍ പാടില്ലാത്ത നാല് പ്രധാന വാര്‍ത്തകള്‍, ഉറപ്പായും നിങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മൂന്ന് നാട്ടുവാര്‍ത്തകള്‍, വിവിധ കാറ്റഗറികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിശേഷവാര്‍ത്തകള്‍. ഒപ്പം, മികച്ച വാര്‍ത്താ ഉള്ളടക്കങ്ങളിലേക്ക് നിങ്ങള്‍ക്ക് വഴികാട്ടുന്ന പ്രധാനലിങ്കുകളും ഈ ന്യൂസ്ലെറ്ററിലുണ്ട്.
ഈ ന്യൂസ്ലെറ്റര് നിങ്ങളുടെ ഇ മെയില്‍ ഇന്‍ബോക്സിലേക്ക് കിട്ടാന്‍ എന്ത് ചെയ്യണം?
അതിനുള്ള മാര്‍ഗം വളരെ എളുപ്പമാണ്. ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഏറ്റവും പുതിയ ന്യൂസ് ലെറ്റര്‍ കാണാം. അതിനു മുകളില്‍ കാണുന്ന ചെറിയ ബോക്സില്‍ ന്യൂസ് ലെറ്റര്‍ എത്തിക്കാനുള്ള ഇ മെയില്‍ അഡ്രസ്സ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക. അടുത്ത നിമിഷം മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ന്യൂസ് ലെറ്റര്‍ മുടങ്ങാതെ വായിക്കുന്ന പതിനായിരക്കണക്കിനാളുകളില്‍ ഒരാളായി നിങ്ങള്‍ മാറും.
വേഗമാവട്ടെ. ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഉടന്‍ ന്യൂസ് ലെറ്റര്‍ സ്വന്തം ഇ മെയില്‍ ഇന്‍ബോക്സില്‍ എത്തിക്കാനാവും.
Last Updated Mar 12, 2024, 7:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]