

മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ ഓടിക്കയറി ആളുകളെ തല്ലി; പിന്നാലെ കസേരയും ചെടികളും വീട്ടുപകരണങ്ങളും തല്ലിപ്പൊളിച്ചു; ഒടുവില്‍ പ്രതികൾ പിടിയിൽ
ചെങ്ങന്നൂർ: കൊല്ലകടവ് ഭാഗത്ത് വീടുകള്‍ കയറി അക്രമം നടത്തുകയും ആളുകളെ മർദ്ദിക്കുകയും ചെയ്ത പ്രതികള്‍ പിടിയിലായി.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യലഹരിയില്‍ ആയിരുന്നു അക്രമം. ചെറിയനാട് കടയിക്കാട് കൊച്ചുമലയില്‍ വീട്ടില്‍ ആദർശ് (22), കടയിക്കാട് അതുല്‍ ഭവനത്തില്‍ അനന്തു (അച്ചൂട്ടൻ 22) എന്നിവരെയാണ് വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ഗോള്‍ഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയില്‍ മുഹമ്മദ് ആസിഫ്, ഷെബി മൻസിലില്‍ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയില്‍ ജലാല്‍ എന്നിവർ വീടിനുസമീപം നില്ക്കുമ്പോള് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഇവരെ ചോദ്യം ചെയ്യുകയും അക്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അക്രമത്തില്‍ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പ്രതികള്‍ പിൻതുടർന്ന് ആക്രമിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തു.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ രാജേഷിന്റെ നേതൃത്വത്തില്‍ വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ നസീർ.എ, സബ്ബ് ഇൻസ്പെക്ടർമാരായ ദിജേഷ്.കെ, ആന്റണി.ബി.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]