

യാത്രയ്ക്കിടെ നഷ്ടപ്പെട്ട മുണ്ടക്കയം സ്വദേശിയുടെ മാല കിലോമീറ്ററുകള്‍ക്കപ്പുറം എത്തിച്ച് നല്കി; നന്മയുടെ വേറിട്ട മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
കാഞ്ഞിരപ്പള്ളി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല കിലോമീറ്ററുകള്‍ക്കപ്പുറം എത്തിച്ച് നല്കി കെഎസ്ആർടിസി ബസ് ജീവനക്കാർ നന്മയുടെ വേറിട്ട മാതൃകയായി.
സുല്‍ത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ മുഹമ്മദലി, ഡ്രൈവർ എ. ഷിബു എന്നിവരാണ് ഡിപ്പാർട്ട്മെന്റിനാകെ മാതൃകയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ സുഹൈലും കുടുംബവും മുൻകൂട്ടി ബുക്ക് ചെയ്ത കെഎസ്ആർടിസി ബസില്‍ ബന്ധുവീട്ടിലേക്കു യാത്ര പോയത്.
ചാലക്കുടിയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ ശേഷം മൂന്നര വയസുകാരി മകളുടെ മാല നഷ്ടപ്പെട്ടതായി ഇവർ മനസിലാക്കുകയായിരുന്നു. വീട്ടിലാകെ തെരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താൻ കഴിയാതെ വന്നതോടെ തങ്ങള്‍ യാത്ര ചെയ്ത കെഎസ്ആർടിസി ബസില്‍ മാല നഷ്ടപ്പെട്ടോ എന്ന് സംശയം തോന്നി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് കണ്ടക്ടറായ മുഹമ്മദലിയുമായി ബന്ധപ്പെട്ട് മാല നഷ്ടമായ വിവരം അറിയിക്കുകയായിരുന്നു. ബസില്‍ നടത്തിയ തെരച്ചിലില്‍ മാല കണ്ടെടുത്തുകയും വിവരം കണ്ടക്ടർ സുഹൈലിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് ഇന്നലെ സുല്‍ത്താൻ ബത്തേരി പോകുന്ന വഴി കെഎസ്ആർടിസി ജീവനക്കാരായ മുഹമ്മദലി, ഷിബു എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റൻഡില്‍ വച്ച് വൈകുന്നേരം സുഹൈലിന് മാല കൈമാറുകയായിരുന്നു.
എട്ടു മാസമായി പത്തനംതിട്ട – സുല്‍ത്താൻ ബത്തേരി റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് മുഹമ്മദലിയും ഷിബുവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]