
കൊച്ചി: പണ്ട്, വളരെ പണ്ട് അബേ നൊ സെയ്മെയ് കടലാസുകൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കി. ഉണ്ടാക്കുക മാത്രമല്ല, അദ്ദേഹം അതിനു ജീവൻ നൽകി. ജപ്പാനിൽ പ്രചരിക്കുന്ന കലാരൂപമായ ഒറിഗാമിയുടെ തുടക്കം ഇങ്ങനെയാണെന്ന് കരുതുന്നു. ദിനോസറും വണ്ടും ആനയും വാളുമായി നിൽക്കുന്ന വേട്ടക്കാരനും മീനുമൊക്കെ മാതൃഭൂമി കപ്പ കൾച്ചറിൽ കളം നിറയുകയാണ്. അതിനു പിന്നിൽ തിരുവനന്തപുരം സ്വദേശി ആർ. വിശ്വയുടെ കരവിരുതാണ്.
കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ഒരു ജാപ്പനീസ് കലയാണ് ഒറിഗാമി. മടക്കൽ എന്നർഥമുള്ള ഒരു, കടലാസ് എന്നർഥമുള്ള കാമി എന്നീ രണ്ടു ജാപ്പനീസ് വാക്കുകളിൽനിന്നാണ് ഒറിഗാമി എന്ന പദം ഉണ്ടായത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങൾ മടക്കുകളിലൂടെ മാത്രം സൃഷ്ടിക്കുകയാണ്. അത് ശ്രമകരമാണ്.
ചില രൂപങ്ങൾ എളുപ്പം ഉണ്ടാക്കാം. എന്നാൽ, ചിലത് ഉണ്ടാക്കാൻ അഞ്ചുമണിക്കൂറോളം വേണ്ടിവരും. അത്രയും സമയം ചെലവഴിക്കുമ്പോൾ ഒരു ഉഗ്രൻ രൂപമായിരിക്കും റിസൽറ്റ്.
അഞ്ചുവർഷങ്ങൾക്കു മുൻപ് യുട്യൂബിൽ നോക്കിയാണ് വിശ്വ ഇത് പഠിച്ചുതുടങ്ങുന്നത്. പിന്നീട് ഒറിഗാമിയെപ്പറ്റിയുള്ള 700 പേജ് ബുക്ക് വാങ്ങി പഠനം തുടർന്നു. കഗസീ ബ്രാൻഡ് എന്ന കമ്മ്യൂണിറ്റിയുടെ ഫൗണ്ടർ കൂടിയാണ് വിശ്വ. ഇപ്പോൾ നിരവധി പേരെ പഠിപ്പിക്കുന്നുമുണ്ട്. ‘‘ഇതെങ്ങനെയും പഠിച്ചെടുക്കാമെന്നുള്ള മനസ്സ് വേണം, പിന്നെ ക്ഷമയും’’ – വിശാലമായ ഒറിഗാമി കാഴ്ചകളിലേക്ക് വിശ്വ ക്ഷണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]