
ചൈനയിലും മറ്റും കിന്റര്ഗാര്ട്ടന് അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച് വിവാഹിതരായപ്പോള്‍ ലോകമെങ്ങും ആ വീഡിയോകള്‍ വൈറലായി. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഒരു തത്സമയ ക്ലാസിനിടെ തന്റെ കൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുകയായിരുന്ന ടീച്ചറോട്, തന്റെ വിവാഹം കഴിക്കാമോയെന്ന അധ്യാപകന് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍, ഇതാണോ ടീച്ചര്‍മാരുടെ സംസ്കാരം ? എന്ന ചോദ്യമായിരുന്നു ഉയര്‍ന്നു കേട്ടത്.
തത്സമയ ക്ലാസിനിടെ തന്റെ സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി. ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപകന് വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തന്നോടൊപ്പം തത്സമയ സെക്ഷനിൽ ക്ലാസ് എടുത്തുകൊണ്ടിരുന്ന സോന ശർമ്മയോട് വിവാഹാഭ്യർത്ഥന നടത്തിയത്. നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേർന്ന പ്രവർത്തിയാണോ എന്ന ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നത്. Shekhar Dutt എന്ന എക്സ് ഉപയോക്താവാണ് ‘വിവാഹത്തിന്റെ പരിണാമം’ എന്ന കുറിപ്പോടെ വീഡിയോ പങ്കവച്ചത്.
തങ്ങളുടെ വിദ്യാർത്ഥികളെ സാക്ഷിയാക്കി നവനീത് നടത്തിയ വിവാഹ അഭ്യർത്ഥന ഇങ്ങനെ ആയിരുന്നു: “എന്റെ പ്രൊഫഷണൽ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക. തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സോന മാഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്, നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?” സഹാധ്യാപകന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ അപ്രതീക്ഷിത ചോദ്യത്തിൽ സോന ശർമ്മ പതറിപ്പോകുന്നതും എന്തു പറയണമെന്നറിയാതെ ആദ്യം വാക്കുകകൾക്കായി പാടുപെടുന്നതും വീഡിയോയിൽ കാണാം.
ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അവർ പറയുന്നതും അധ്യാപകന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഇരുവരെയും വിമർശിച്ച് കൊണ്ട് നിരവധി ആളുകൾ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഇതാണോ അധ്യാപനം എന്നായിരുന്നു കൂടുതൽ ആളുകൾ ഉയർത്തിയ ചോദ്യം. എന്നാൽ, ചുരുക്കം ചിലർ ഇരുവരെയും സപ്പോർട്ട് ചെയ്യാനും ആശംസകളും അറിയിക്കാനും മടി കാണിച്ചില്ല.
Last Updated Mar 12, 2024, 3:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]