
മുംബൈ: ഐപിഎല്ലില്‍ താരങ്ങളുടെ പ്രകടനവും അവരുടെ പ്രതിഫലവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ ബന്ധമൊന്നുമില്ല. ഓരോ സീസണിലെയും ആവശ്യമനുസരിച്ചും ലേലം വിളിയിലെ മത്സരം അനുസരിച്ചുമാണ് താരങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ 2008 മുതല്‍ 2013 വരെ ആറ് ഐപിഎല്‍ സീസണുകളിലാണ് മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ കളിച്ചത്.
2008ലെ ആദ്യ സീസണില്‍ മംബൈയുടെ ഐക്കണ്‍ താരവും നായകനുമായിരുന്ന സച്ചിന്റെ പ്രതിഫലം 4.5 കോടി രൂപയായിരുന്നു. ആദ്യ മൂന്ന് സീസണുകളിലും ഇതേ പ്രതിഫലത്തില്‍ കളിച്ച സച്ചിന്റെ പ്രതിഫലം 2011 മുതല്‍ 8.2 കോടിയായി ഉയര്‍ത്തി. പിന്നീട് കളിച്ച മൂന്ന് സീസണുകളിലും സച്ചിന് ഇതേ പ്രതിഫലത്തിലാണ് കളിച്ചത്. ആകെ കളിച്ച ആറ് സീസണുകളില്‍ പ്രതിഫലയിനത്തില്‍ മാത്രം സച്ചിന് നേടിയത് 38, 29,5000 രൂപയാണ്.
2008 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ വിരാട് കോലി 12 ലക്ഷം രൂപക്കാണ് ടീമിലെത്തിയത്. ആദ്യ മൂന്ന് സീസണുകളിലും കോലിയുടെ പ്രതിഫലം ഇത് തന്നെയായിരുന്നു. എന്നാല്‍ 2011ല്‍ കോലിയുടെ പ്രതിഫലം ഒറ്റയടിക്ക് എട്ട് കോടി രൂപയായി. 2014ല്‍ പ്രതിഫലം 12.5 കോടിയും 2018 മുതല്‍ 2021 വരെ 17 കോടിയും കഴിഞ്ഞ രണ്ട് സീസണുകളിലായി 15 കോടിയുമാണ് കോലിയുടെ ഐപിഎല്‍ പ്രതിഫലം. ഐപിഎല്ലില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ മാത്രം കോലി ഇതുവരെ നേടിയത് 173 കോടി രൂപയാണ്.
2008ല്‍ മൂന്ന് കോടി രൂപക്ക് ഡെക്കാന്‍ ചാര്ജേഴ്സിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രിതഫലം ആദ്യ മൂന്ന് സീസണിലും മാറിയില്ല. 2011ല്‍ 9 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ രോഹിത്തിന്റെ പ്രതിഫലം 2014ല്‍ 12.5 കോടിയായും 2018ല്‍ 15 കോടിയായും 2022ല്‍ 16 കോടിയായും ഉയര്‍ന്നു. ഐപിഎല്‍ പ്രതിഫലയിനത്തില്‍ മാത്രം രോഹിത് ഇതുവരെ നേടിയത് 178 കോടി രൂപയാണ്.
2008ല്‍ ആറ് കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി എം എസ് ധോണിയുടെ പ്രതിഫലം 2011ല്‍ 8 കോടിയായും 2014ല്‍ 12.50 കോടിയായും ഉയര്‍ന്നു. 2019ല്‍ 15 കോടിയായി ഉയര്‍ന്ന പ്രതിഫലം 2022ല്‍ 12 കോടിയായി കുറഞ്ഞു. ഐപിഎല്ലില്‍ നിന്ന് ഇതുവരെ പ്രതിഫലമായി ധോണി നേടിയത് 176 കോടി രൂപയാണ്.
ഇനി മലയാളി താരം സഞ്ജു സാംസണിന്റെ കാര്യമെടുത്താല്‍ 2012ല്‍ എട്ട് ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ സഞ്ജു 2013ല്‍ 10 ലക്ഷം രൂപക്ക് രാജസ്ഥാന് റോയല്‍സിലെത്തി.2014ലും 15ലും നാലു കോടി രൂപ മുടക്കി രാജസ്ഥാന് സ്ജുവിനെ നിലനിര്‍ത്തി. 2017ലും 2018ലും 4.2 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ കളിച്ച സഞ്ജു 2018ല്‍ എട്ട് കോടി രൂപക്ക് രാജസ്ഥാനില്‍ തിരിച്ചെത്തി. 2022ല്‍ ക്യാപ്റ്റനായതോടെ സഞ്ജുവിന്‍രെ പ്രതിഫലം 14 കോടിയായി ഉയര്‍ത്തി. കഴിഞ്ഞ സീസണിലും 14 കോടിയായിരുന്നു സഞ്ജുവിന്റെ പ്രതിഫലം. 12 ഐപിഎല്‍ സീസണുകളില്‍ കളിച്ച സഞ്ജു പ്രതിഫലയിനത്തില്‍ ഇതുവരെ നേടിയത് 76.5 കോടി രൂപയാണ്.
Last Updated Mar 12, 2024, 1:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]