
ദില്ലി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അഭിസംബോധനയിൽ സിഎഎയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയര്‍ത്തിക്കാട്ടാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നടപ്പാക്കുമെന്നും ആർക്കും അക്കാര്യത്തിൽ സംശയം വേണ്ടെന്നും നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Last Updated Mar 11, 2024, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]