
റിയാദ്- റമദാന് പ്രമാണിച്ച് സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഉത്തരവിട്ടു. ഇതനുസരിച്ച് പൊതുഅന്യായങ്ങളില് പെട്ട് കഴിയുന്ന തടവുകാരെ മോചിപ്പിച്ചു തുടങ്ങിയതായി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന് അറിയിച്ചു. സ്വകാര്യ അന്യായങ്ങളില്‍ കഴിയുന്നവര്‍ക്ക് മോചനമുണ്ടാകില്ല. രാജകാരുണ്യം മോചനം ലഭിച്ചവരിലും അവരുടെ കുടുംബങ്ങളിലും വലിയ സ്വാധീനമുണ്ടാകും. മന്ത്രി പറഞ്ഞു. എല്ലാ റമദാനിലും ഇങ്ങനെ തടവുകാരെ മോചിപ്പിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 March 11
title_en:
Ramadan- Prisoners began to be released in Saudi Arabia