

ഡ്രോ നമ്പരും, തീയതിയും തിരുത്തി ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നു പണവും ലോട്ടറിയും കൈക്കലാക്കി മുങ്ങിയതായി പരാതി ; തട്ടിപ്പ് വീരനെ പിടികൂടാൻ അന്വേഷണം ആരംഭിച്ച് വെള്ളൂര്‍ പൊലീസ്
സ്വന്തം ലേഖകൻ
പെരുവ: ലോട്ടറിയുടെ ഡ്രോ നമ്പരും, തീയതിയും തിരുത്തി ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നു പണവും, ലോട്ടറിയും കൈക്കലാക്കി മുങ്ങിയതായി പരാതി.
ശനിയാഴ്ച്ച രാവിലെ 7.30 ഓടെയാണ് സംഭവം. പെരുവയിലും പരിസര പ്രദേശങ്ങളിലും കാല്‍നടയായി ലോട്ടറി കച്ചവടം നടത്തുന്ന കാരിക്കോട് വിജയ മന്ദിരത്തില്‍ വിജയകുമാറി(മണിക്കുട്ടന്)ന്റെ കൈയില്‍ നിന്നുമാണു പണവും ലോട്ടറിയും തട്ടിയെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ മണിക്കുട്ടന് കാരിക്കോട് ഇമ്മാനുവല്‍ പള്ളിക്ക് മുന്‍വശമെത്തിയപ്പോള്‍ വൈക്കം ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഹെല്‍മറ്റ് ധരിച്ചയാള്‍ എത്തി ലോട്ടറി നോക്കിയ ശേഷം രണ്ട് 5000 രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് ഉണ്ടെന്ന് പറഞ്ഞു മണിക്കുട്ടന്റെ കൈയ്യില്‍ ഇരുന്ന 40 ടിക്കറ്റ് അയാള്‍ വാങ്ങി, തുടര്‍ന്നു സമ്മാനമാടിച്ച ഒരു ടിക്കറ്റ് നല്കി ബാക്കി പണവും വാങ്ങി.
പിന്നീട് മണിക്കുട്ടന്റ കൈയിലുണ്ടായിരുന്ന50 ടിക്കറ്റ് കുടി വാങ്ങി സമ്മാനം ലഭിച്ചതെന്നു പറഞ്ഞു രണ്ടാം ടിക്കറ്റ് നല്കി ബാക്കി പണവും വാങ്ങി തട്ടിപ്പുകാരന് മുങ്ങി. വെള്ളിയാഴ്ച്ച നറുക്കെടുത്ത നിര്‍മ്മല്‍ എന്‍.ആര്.370 സീരിയലുള്ള ലോട്ടറിയാണ് നല്‍കിയത്. 5000 രൂപാ സമ്മാനമടിച്ച ടിക്കറ്റിന്റെ അതേ നമ്ബരുള്ള പഴയ ടിക്കറ്റില്‍ തീയതിയും, ഡ്രോനമ്പരും വെട്ടി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഈ സമയം മൂര്ക്കാട്ടിപ്പടിയില് വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് എന്നയാള്‍ ഈ ബൈക്കുകാരനെ വിളിച്ച് അയാളുടെ പുറകില്‍ കയറി പോയതായി മണിക്കുട്ടന് വെള്ളൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ തനിക്ക് അയാളെ പരിചയമില്ലെന്ന് സന്തോഷ് പറഞ്ഞു.തുടര്‍ന്നു മണിക്കുട്ടന് ടിക്കറ്റ് പെരുവയിലെ ലോട്ടറി ഹോള്‍സെയില്‍ കടയില്‍ നല്കി ലോട്ടറിയും വാങ്ങി.എന്നാല്‍ ഹോള്‍ സെയില്‍ കടയില്‍ നിന്ന് അവരുടെ ഹെഡ് ഓഫിസില്‍ ലോട്ടറി എത്തിയപ്പോഴാണ് നമ്പരും തീയതിയും തിരുത്തിയതായി കണ്ടത്.
എന്നാല്‍ സമാന രീതിയിലുള്ള തട്ടിപ്പ് പിറവത്തും നടന്നതായി പെരുവയിലെ മറ്റൊരു മൊത്ത വ്യാപാരി പറഞ്ഞു. പിറവം സ്വദേശിയായ വേലായുധന്റെ കയ്യില്‍ നിന്നുമാണ് 5000 രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് നല്കി പണവും ലോട്ടറിയും കൈക്കലാക്കിയത്.
കെ.എല്‍ 45 ഇ 3590 നമ്പറിലുള്ള കറുത്ത ബജാജ് ഡിസ്കവര് ബൈക്കിലാണ് തട്ടിപ്പുകാരന് എത്തിയതെന്ന് വേലായുധന് പിറവം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മണികുട്ടന്റെ പരാതിയില്‍ വെള്ളൂര്‍ പോലീസും കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]