
ഇന്ത്യയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ഗാനങ്ങളിലൊന്നാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘എന്ജോയ് എന്‍ജാമി’. ബ്രിട്ടീഷ് ഇന്ത്യയില്‍ തേയിലത്തോട്ടത്തില്‍ അടിമകളായി പണിയെടുക്കേണ്ടി വന്ന തമിഴ്നാട്ടിലെ ആദിവാസി വിഭാഗത്തിന്റെ പോരാട്ടത്തോടുള്ള ആദരമായി ഒരുക്കിയ റാപ് മ്യൂസിക് വീഡിയോയാണിത്. അറിവ്, ധീ എന്നീ യുവഗായകർ ചേര്‍ന്നാണ് ഗാനമാലപിച്ചതും വീഡിയോയില്‍ അഭിനയിച്ചതും. 2021 മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്ത ഈ മ്യൂസിക് വീഡിയോ 487 മില്യണിലേറെയാളുകളാണ് ഇതുവരെ കണ്ടത്. സംഗീത സംവിധായകന് സന്തോഷ് നാരായണനാണ് ‘എന്ജോയ് എന്‍ജാമി’യുടെ നിര്‍മാണം നിര്‍വഹിച്ചത്.
സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പാട്ടിലൂടെ ലഭിച്ച മുഴുവന്‍ തുകയും മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവര്‍ക്കും ഒരു രൂപ പോലും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സന്തോഷ് നാരായണന് പറയുന്നത്.
‘എന്ജോയ് എന്‍ജാമിയുടെ മൂന്ന് വര്‍ഷങ്ങള്‍. പാട്ടിന് നിങ്ങള്‍ നല്കിയ എല്ലാ സ്നേഹത്തിനും നന്ദി. പാട്ടിന്റെ നൂറ് ശതമാനം അവകാശവും റോയല്‍റ്റിയും ഞങ്ങള്‍ സ്വന്തമാക്കിയിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു. പാട്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലും അതിനു കോടിക്കണക്കിന് ആസ്വാദകരുണ്ടെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ പാട്ടിലൂടെ ഞങ്ങള്‍ക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ല എന്നതാണു സത്യം. പാട്ടിന് ഈണമൊരുക്കിയ എനിക്കും പാടി അഭിനയിച്ച ധീ, അറിവ് എന്നിവര്‍ക്കും ഇതുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല. ലോകപ്രശസ്ത കലാകാരന്മാര്ക്ക് ഈ പാട്ടിലൂടെ വലിയ നേട്ടങ്ങളുണ്ടായി. മാജ, എന്റെ യൂട്യൂബ് ചാനലിന്റെ മുഴുവന്‍ അധികാരവും കയ്യടക്കി വരുമാനം നേടി. എപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഈ വിഷയത്തിലുള്ള എന്റെ ആദ്യപ്രതികരണമെന്ന നിലയ്ക്കാണ് ഈ വിഡിയോ ഞാനിവിടെ പങ്കുവയ്ക്കുന്നത്’- സന്തോഷ് നാരായണന് പറഞ്ഞു.
തെക്കന്‍ ഏഷ്യയിലെ സ്വതന്ത്ര കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ മാജാ യൂട്യൂബ് ചാനലിലൂടെയാണ് ‘എന്ജോയ് എന്‍ജാമി’ പുറത്തിറങ്ങിയത്. നോയല്‍ കീര്‍ത്തിരാജ്, സെന്‍ സാചി, പ്രസന്ന ബാലചന്ദ്ര എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന് തുടക്കം കുറിച്ച സംഗീത പ്ലാറ്റ്ഫോമാണ് മാജ.
ഇതിന് പിന്നാലെ സന്തോഷ് നാരായണ്‍ എ.ആര് റഹ്മാനെതിരേയാണ് സംസാരിക്കുന്നത് എന്ന ആരോപണമുണ്ടായി. ‘ലോകപ്രശസ്ത കലാകാരന്’ പരാമര്‍ശമാണ് റഹ്മാനിലേക്ക് വിരല്‍ ചൂണ്ടാന്‍ കാരണമായത്. ഇത് വലിയ വിവാദമായതോടെ സന്തോഷ് നാരായണന് പ്രതികരണവുമായി രംഗത്തെത്തി. ആര് റഹ്മാന് എല്ലായ്പ്പോഴും തന്നെ പിന്തുണയ്ക്കുന്നയാളാണെന്നും അദ്ദേഹം വ്യാജ പ്രചരണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും സന്തോഷ് നാരായണന് എക്സില്‍ കുറിച്ചു.
‘എന്റെ പ്രിയപ്പെട്ട റഹ്മാന് സര് എന്നെ പിന്തുണയ്ക്കുന്ന നെടുംതൂണുകളിലൊന്നാണ്. യാതൊന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം സ്നേഹവും പിന്തുണയും നല്‍കുന്നത്. നിരവധി വ്യാജപ്രചാരണങ്ങള്‍ക്കും അദ്ദേഹം ഇരയായിട്ടുണ്ട്.
അറിവ്, ഷാന്‍ വിന്‍സെന്റ് ഡീ പോള്‍, ധീ എന്നിവരും ഞാനുമുള്‍പ്പെടെയുള്ള കലാകാരന്മാര്ക്ക് ‘എന്ജോയ് എന്‍ജാമി’യിലൂടെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഇമെയിലുകള്‍ വഴി പരിഹസിക്കപ്പെടുകയും ചെയ്തു. ഈയവസരത്തില്‍ കലാകാരന്മാരായ ഞങ്ങളെ പിന്തുണയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. അതുപോലെ തന്നെ എല്ലാ കലാകാരന്മാര്ക്കും ലഭിക്കേണ്ട പ്രതിഫലത്തുക ഉടന്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ഞാന്‍ ആഗ്രഹിക്കുന്നു’- സന്തോഷ് നാരായണന് കൂട്ടിച്ചേര്‍ത്തു.
നേരത്തേയും ‘എന്ജോയ് എന്‍ജാമി’യുടെ പേരില്‍ വിവാദമുണ്ടായിട്ടുണ്ട്. എന്ജോയ് എന്‍ജാമിയുടെ വരികള്‍ സംബന്ധിച്ചിയിരുന്നു തര്‍ക്കം. ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും ‘എന്ജോയ് എന്‍ജാമി’ പ്രകടമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഗാനം എഴുതുന്നതിന് ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലായെന്നും തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് പറഞ്ഞു. ഇതിന് മറുപടിയുമായസന്തോഷ് നാരായണന് രംഗത്തെത്തുകയും ചെയ്തു.
‘എന്ജോയ് എന്‍ജാമി’ എന്ന ഗാനം നിര്‍മിച്ചതുകൂടാതെ സംഗീതസംവിധാനം നിര്‍വഹിച്ചതും താനാണെന്ന് സന്തോഷ് നാരായണന്പറഞ്ഞു. ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണ്. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു എന്നും സന്തോഷ് നാരായണന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘2020-ലാണ് നമ്മുടെ വേരുകളെ പ്രകീര്‍ത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാന്‍ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോര്‍ഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയില്‍ പലര്‍ക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളില്‍ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തില്‍ ഞാന്‍ നിര്‍മ്മിച്ചതായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു കലാകാരന് എന്ജോയ് എന്‍ജാമിയില്‍ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികള്‍ എഴുതുകയോ ചെയ്യാമെന്നും ഞങ്ങള്‍ തീരുമാനിച്ചു. ധീയും അറിവും പാട്ട് പാടാന്‍ സമ്മതിച്ചപ്പോള്‍, ഇരുവരും സര്‍ഗാത്മക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നു. അറിവ് വരികള്‍ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകള്‍ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്- സന്തോഷ് നാരായണന് അന്ന് പറഞ്ഞു.