
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയിട്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാനാവാതെ ഓസ്ട്രേലിയ. ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തൂവാരുകയായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റനായിരുന്നു ഓസീസിന്റെ ജയം. തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ മിച്ചല്‍ മാര്‍ഷ് (80), അലക്സ് ക്യാരി (123 പന്തില്‍ പുറത്താവാതെ 98) എന്നിവരുടെ ഇന്നിംഗ്സാണ് വിജയത്തിലേക്ക് നയിച്ചത്. സ്കോര്‍ബോര്‍ഡ്: ന്യൂസിലന്‍ഡ് 162, 372 & ഓസ്ട്രേലിയ 256, 281/7.
എന്നിട്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് താഴെ രണ്ടാമതാണ് ഓസീസ്. രണ്ട് ടെസ്റ്റും അടിയറവ് വച്ച ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഒമ്പത് മത്സരങ്ങള്‍ ആറ് ജയമുള്ള ഇന്ത്യ 74 പോയിന്റുമായി ഒന്നാമതാണ്. 68.51 വിജയശതമാനമുണ്ട് ഇന്ത്യക്ക്. രണ്ട് ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഓസീസിന്റെ വിജയശതമാനം 62.50. 12 മത്സരങ്ങളില്‍ എട്ടും ജയിച്ച ഓസീസീന് 90 പോയിന്റാണുള്ളത്.
മൂന്ന് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടില്‍. വിജയശതമാനത്തിന്റെ കണക്കിലാണ് ഓസീസ് രണ്ടാമതായത്. ആറ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ന്യൂസിലന്‍ഡ് മൂന്നാമത്. 50.00 വിജയശതമാനമുള്ള കിവീസിന് 36 പോയിന്റാണുള്ളത്. ബംഗ്ലാദേശ്, പാകിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് നാലു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്തുള്ള പട്ടികയില്‍ ഇംഗ്ലണ്ടിന്റെ കാര്യമാണ് ഏറ്റവും കഷ്ടം.
ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമുള്ള ഇംഗ്ലണ്ട് 21 പോയന്റും 19.44 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. മൂന്ന് ജയവും ആറ് തോല്‍വിയും ഒരു ഡ്രോയുമാണ് ഇംഗ്ലണ്ടിന്. ശ്രീലങ്ക മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.
Last Updated Mar 11, 2024, 11:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]