
കടലാമയുടെ ഇറച്ചി കഴിച്ച് എട്ട് കുട്ടികളുള്‍പ്പെടെ ഒന്പതുപേര് മരിച്ച നിലയില്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായ സാന്‍സിബാറിലെ പെമ്പാ ദ്വീപിലാണ് സംഭവം.
മരിച്ചവരെക്കൂടാതെ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.
സാന്‍സിബാര്‍ ദ്വീപിലുള്ളവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് കടലാമ ഇറച്ചി.
കടലാമയുടെ ഇറച്ചിയില്‍ ധാരാളം മെര്‍ക്കുറി അടങ്ങിയിരിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷ്യവിഷബാധയുള്പ്പെടെ പലപ്പോഴും ഇത് ആളുകളെ മരണത്തിലേക്ക് നയിച്ചിട്ടുണ്ട്.
ടാന്‍സാനിയയുടെ അധികാര പരിധിയില്‍ വരുന്ന ഭാഗമാണ് സാന്‍സിബാര്‍ ദ്വീപ്.
പെമ്പ ദ്വീപിലേക്ക് ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആളുകളോട് കടലാമയെ കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021 ല്‍, കടലാമയുടെ ഇറച്ചി കഴിച്ച് മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഏഴ് പേര് മരിച്ചത് വാര്‍ത്തയായിരുന്നു. The post കടലാമയുടെ ഇറച്ചികഴിച്ചു; കുട്ടികളുള്‍പ്പെടെ ഒന്പതുപേര് മരിച്ചു appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]