
രാജ്യത്തുടനീളം 300 ബ്ലൂ സ്ക്വയര്‍ ഷോറൂമുകളുടെ വിപുലമായ നെറ്റുവര്ക്കുകളെന്ന സുപ്രധാന നേട്ടം സ്വന്തമാക്കി യമഹ മോട്ടോര്‍ ഇന്ത്യ. യമഹ ബ്ലൂ തീമിന് കീഴില്‍ ശക്തമായ നെറ്റുവര്‍ക്ക് സൃഷ്ടിച്ചെടുക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച എന്‍ഡ് ടു എന്‍ഡ് ഉപഭോക്തൃ അനുഭവം ഉറപ്പാക്കുവാനുമുള്ള കമ്പനിയുടെ അശ്രാന്തപരിശ്രമ ഫലമാണ് ഈ നേട്ടമെന്നും ഇന്ത്യയില്‍ ആകെയുള്ള 300 ബ്ലൂസ്ക്വയര്‍ ഷോറൂമുകളില്‍ 129 ഔട്ട്ലെറ്റുകളും സൗത്ത് ഇന്ത്യയിലാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഉപഭോക്താക്കള്‍ക്കിടയിലെ സ്വീകാര്യത ഉയര്‍ത്തുവാനും പ്രീമിയം ഇമേജ് സ്വന്തമാക്കുവാനും 2018 ല്‍ ആരംഭിച്ച കാള്‍ ഓഫ് ദി ബ്ലൂ എന്ന ബ്രാന്‍ഡ് ക്യാംപയിനിലൂടെ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ക്യാംപയിനിന്റെ ഭാഗമായി 2019ലാണ് ബ്ലൂ സ്ക്വയര്‍ ഷോറൂമുകള്‍ എന്ന ആശയം യമഹ നടപ്പിലാക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ പരിഹാരം എന്നതാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് യമഹ ബ്രാന്‍ഡുമായി കൂടുതല്‍ ദൃഢമായ ബന്ധം സൃഷ്ടിക്കുവാന്‍ ഈ പ്രീമിയം ഔട്ട്ലെറ്റുകളിലൂടെ സാധിച്ചു.
കാള്‍ ഓഫ് ദ ബ്ലൂ ക്യാംപയിനിന്റെ ഈ നിര്‍ണായകമായ നേട്ടത്തില്‍ അത്യന്തം ആഹ്ളാദമുണ്ട്. ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ തൃപ്തി ഉറപ്പാക്കുകയും, സമാനതകളില്ലാത്ത ഉടമസ്ഥാനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന യമഹയുടെ വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണമാണ് ഈ ഷോറൂമുകളിലൂടെ വ്യക്തമാവുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയിലും സേവനത്തിലും പുതിയൊരു മാനദണ്ഡത്തിലേക്ക് കടക്കുവാന്‍ ഈ നേട്ടം തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും കമ്പനി പറയുന്നു. ഒരു റേസിംഗ് വാഹനമെന്ന നിലയില്‍ യമഹയെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡായി ഇന്ത്യന്‍ വിപണിയില്‍ ഇടം കണ്ടെത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇന്ത്യയിലുടനീളം ബ്ലൂസ്ക്വയര്‍ ഷോറൂമുകള്‍ സജ്ജമാക്കുക എന്നത്.
ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍ ഇന്ത്യയിലെ ഏതൊരു ഉപഭോക്താവിനും യമഹയുടെ സേവനങ്ങള്‍ പരിപൂര്‍ണമായും ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായുള്ള കൂടുതല്‍ വിപൂലീകരണത്തിനും ഈ നേട്ടം കമ്പനിക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്നും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഇഷീന് ചിഹാന പറഞ്ഞു.
Last Updated Mar 10, 2024, 10:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]