

വന്യമൃഗശല്യം തടയാൻ അന്തര്‍സംസ്ഥാന കരാര്‍; കേരളവും കര്‍ണാടകയും ഒപ്പിട്ടു; കരാറിലുളളത് നാല് നിർദ്ദേശങ്ങൾ
തിരുവനന്തപുരം: അടുത്തിടെ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന കരാറില്‍ കേരളവും കർണാടകയും ഒപ്പിട്ടു.
പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് കരാറിലുളളത്. കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
തമിഴ്നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദന് യോഗത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. പകരം മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് യോഗത്തില്‍ മതിവേന്ദനെ പ്രതിനിധീകരിച്ചെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കരാറില്‍ ഉള്‍പ്പെടുത്തിയ നാല് ലക്ഷ്യങ്ങള്‍
1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക.
2. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
3. വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍, വിദഗ്ദ്ധ സേവനം ഉറപ്പാക്കല്‍
4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]