

എല്ലാ ശനിയാഴ്ച്ചയും ബാങ്ക് അവധി. ശുപാർശ നൽകി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.
ഡൽഹി: രാജ്യത്തെ എല്ലാ ബാങ്കകളുടെ പ്രവൃത്തി ദിനത്തിലും നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാരും റിസർവ് ബാങ്കും. ഇനി എല്ലാ ശനിയാഴ്ച്ചകളിലും ബാങ്ക് അവധി.
ഇതു സംബന്ധിച്ച് ഇന്ത്യൻ ബാങ്ക് അസോസിയേഷനും ജീവനക്കാരുട സംഘടനകളും കരാറിൽ ഒപ്പിട്ടു. നിലവിൽ ബാങ്കുകളുടെ അവധി രണ്ടാം ശനിയും നാലാം ശനിയുമാണ്. ശുപാർശ നടപ്പിലാകുന്നതോടെ എല്ലാ ശനിയാഴ്ച്ചയും അവധി നൽകാൻ പോവുകയാണ്.
പ്രവർത്തി ദിനത്തിൽ മാറ്റം വരുത്തുന്നതോടെ പ്രവർത്തി സമയവും വർധിപ്പിക്കുന്നതാണ്. 45 മിനിറ്റ് അധിക സമയം ഇനി ജോലി ചെയ്യേണ്ടതായിട്ട് വരും.
കൂടാതെ ശമ്പളത്തിലും വർധനവ് നടപ്പിലാക്കിട്ടുണ്ട്.2022 നവംബർ 1 മുതല്‍ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്ബളവർധന. വർധന നടപ്പാകുന്നതോടെ ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂണ്‍, ബില്‍ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയില്‍നിന്ന് 19,500 രൂപയാണ് വർധവ് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group