
ഹോളിവുഡ്: 96ആമത് ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ തുടങ്ങും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്.
നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95ആം ഓസ്കർ വേദിയിൽ നിന്ന് 96ആം പതിപ്പിലേക്ക് എത്തുമ്പോള്‍ മത്സരചിത്രം ഏറെകുറെ വ്യക്തം. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്ന് പ്രതീക്ഷ.
അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
തീയറ്ററുകളിലും തരംഗം ഉയർത്തിയ പുവർതിംഗ്സും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണും ബാർബിയുമെല്ലാം സിനിമാപ്രേമികളുടെ ഓസ്കർ പ്രതീക്ഷകളാണ്. സംവിധായകയും നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദമായെങ്കിലും, ബാർബി സംഗീതവിഭാഗത്തിലടക്കം രണ്ടിലധികം അവാർഡുകൾ
നേടുമെന്ന് കരുതുന്നവരുണ്ട്. വെള്ളക്കാരുടെ അധീശത്തിന്റെ പേരിൽ എല്ലാക്കാലവും പഴി കേൾക്കാറുള്ളത് കൊണ്ട് തന്നെ ആഫ്രിക്കൻ വംശജരും എൽജിബിടിക്കാരുഅടക്കം വൈവിധ്യമുള്ള നോമിനേഷൻ പട്ടിക എന്ന അവകാശവാദം ഇക്കുറിയും അക്കാദമി നിരത്തുന്നു.
ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ റ്റു കിൽ എ ടൈഗർ ആണ് ഒരേ ഒരു ഇന്ത്യൻ സാന്നിധ്യം. ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത്.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ഇക്കുറിയും അവതാരകന്റെ റോളിൽ ജിമ്മി കെമ്മൽ. കാത്തിരിക്കാം പുരസ്കാരരാവിനായി.
ആരൊക്കെ വരും വീട്ടിലേക്ക്: ബിഗ് ബോസ് സീസണ് 6ന് ഇന്ന് ആരംഭം; കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്.!
മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ ലോക സുന്ദരി
Last Updated Mar 10, 2024, 10:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]