
അനധികൃത മണൽ ഖനന കേസിൽ ആർജെഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് അറസ്റ്റിൽ. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 14 മണിക്കൂർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻ്റെ വിശ്വസ്തൻ കൂടിയാണ് യാദവ്.
സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. 20 എഫ്ഐആറുകളാണ് ബിസിപിഎല്ലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃത മണൽ വിൽപനയിലൂടെ 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ.
ഈ സിൻഡിക്കേറ്റിലെ പ്രധാന അംഗമായ സുഭാഷ് യാദവിനും അടുത്ത കൂട്ടാളികൾക്കും ബന്ധമുള്ള പട്നയിലെ എട്ട് ഇടങ്ങളിൽ ഇഡി ശനിയാഴ്ച തെരച്ചിൽ നടത്തിയിരുന്നു. റെയ്ഡിൽ 2.3 കോടി രൂപയിലധികം പണവും രേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയും ഇഡി സമാന നടപടി സ്വീകരിച്ചിരുന്നു. ജെഡിയു നേതാവും ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ രാധാ ചരൺ സായും മകനും ഉൾപ്പെടെ അറസ്റ്റിലാണ്.
Story Highlights: Lalu Yadav’s Close Aide Subhash Yadav Arrested In Sand Mining Case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]