
കോട്ടയത്ത് സിപിഐ നേതാവിനെതിരെ എ. ഐ.വൈ.എഫ് വനിതാ നേതാവിൻ്റെ പരാതി; അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ലൈംഗീകത കലർന്ന മെസേജുകളുമയച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായി യുവതി കോട്ടയം : സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി റ്റി.സി.
ബിനോയിക്കെതിരെ എ.ഐ.വൈ.എഫ് .നേതാവായ യുവതിയുടെ പരാതി പാർട്ടി നേതൃത്വത്തിന്. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ലൈംഗീകത കലർന്ന മെസേജുകളുമയച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായി യുവതി പരാതിയിൽ പറയുന്നു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, ജില്ലാ സെക്രട്ടറി അഡ്വ.
വി.ബി ബിനു , മഹിളാസംഘം ജില്ലാ സെക്രട്ടറി ഹേമലതാ പ്രേം സാഗർ , എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്. സി.പി.ഐ.
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.കെ. ശശിധരൻ തുടങ്ങിയവർക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ഉന്നത നേതൃത്വം ഇടപെട്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായും, എന്ത് സമ്മർദ്ദമുണ്ടായാലും പരാതിയിൽ ഉറച്ചുനിൽക്കുമെന്നും, പാർട്ടി നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും യുവതി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]