
റിയാദ്- മാര്‍ച്ച് പത്തിന് (ശഅ്ബാന്‍ 29) ഞായറാഴ്ച വൈകുന്നേരം റമദാന് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി സൗദി അറേബ്യയിലെ മുഴുവന്‍ മുസ്ലിംകളോട് അഭ്യര്‍ഥിച്ചു. നഗ്ന നേത്രങ്ങള്‍, ടെലിസ്കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതി കേന്ദ്രങ്ങളെ അറിയിക്കണം. കോടതി ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മാസപ്പിറവി ദര്‍ശനത്തിന് ഏറ്റവും പുതിയ സംവിധാനങ്ങളുമായി നിരീക്ഷണ സമിതികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.
തിങ്കളാഴ്ചയായിരിക്കും റമദാന് ഒന്ന് എന്ന് അറബ് ആസ്ട്രോണമി യൂണിയന് അംഗം മല്‍ഹം ബിന്‍ മുഹമ്മദ് ഹിന്ദി അഭിപ്രായപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് ചന്ദ്രോദയം ഉണ്ടാവുക. 6.5 മണിക്കൂറോളം ചന്ദ്രന് ഉണ്ടാകും. സൂര്യസ്തമയത്തിന് ശേഷം 12 മിനുട്ട് ചന്ദ്രനെ കാണാനാകും. അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]