

സ്ഥലം മാറ്റം കിട്ടി കോട്ടയത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥയുടേ വരവ് അതിഗംഭീരം ; യാത്ര അയക്കാൻ എത്തിയ സഹപ്രവർത്തകരുടെ ആഘോഷം അതിരുകടന്നപ്പോൾ വനിതാ എസ് ഐ നടുറോഡിൽ കാറിൽ കുടുങ്ങി, ഒടുവിൽ നാട്ടുകാർ പിടിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു
കോട്ടയത്തേക്ക് സ്ഥലംമാറ്റം കിട്ടിയ വനിത പോലീസ് ഉദ്യോഗസ്ഥയുടേയും യാത്ര അയക്കാനെത്തിയ സഹപ്രവർത്തകരുടെ വരവ് അതിഗംഭീരം. കാക്കിയിട്ടവരുടെ ആഘോഷം അതിരുകടന്നപ്പോള്‍ എല്ലാം പെരുവഴിയിലായി. അവസാനം വനിതാ ഉദ്യോഗസ്ഥയടക്കം അഞ്ച് പോലീസുകാരുടെ ആഘോഷം ചെന്നെത്തിയതു പോലീസ് സ്റ്റേഷനില്‍. സംഭവത്തെക്കുറിച്ച് ഐ.ജി തലത്തില്‍ അന്വേഷണവും ആരംഭിച്ചു.
എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നു കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറിയെത്തിയ വനിതാ എസ്.ഐയും അവര്‍ക്ക് യാത്ര അയപ്പ് നൽകിയ അഞ്ച് പഴയ സഹപ്രവര്‍ത്തകരുമാണ് കഥയിലെ താരങ്ങള്‍.
വനിതാ എസ്.ഐയുടെ ക്വാര്‍ട്ടേഴ്സിലെ ആഘോഷം റോഡിലേക്ക് നീണ്ടപ്പോള്‍ എല്ലാം തകിടം മറയുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എം.സി റോഡില്‍ വഴിയോരത്ത് ഇടിച്ചുനിന്നു. പോലീസുകാര്‍ വനിതാ എസ്.ഐയെ പെരുവഴിയിലാക്കി സ്ഥലംവിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയത്ത് എം.ജി. സര്‍വകലാശാല യുവജനോത്സവം കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളാണു കാര്‍ ഇടിച്ചുകിടക്കുന്നതു കണ്ടത്. കാറില്‍ വല്ലാത്ത നിലയിലായിരുന്ന എസ്.ഐ, ഐ.ഡി കാര്‍ഡ് കാണിച്ച് തടിതപ്പാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ കൂടുകയും പിന്നാലെ പോലീസ് എത്തുകയും ചെയ്തതോടെ പുലിവാലായി.
എസ്.ഐയെ പെരുവഴിയില്‍നിന്ന് പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. നേരത്തെ സ്ഥലം കാലിയാക്കിയ പോലീസുകാര്‍ ഇതിനിടെ പുതിയ കഥയുമായി മടങ്ങിയെത്തി. തങ്ങളിലൊരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാനാണ് പോയതെന്നായിരുന്നു അവരുടെ വാദം. എന്തായാലും കഥകള്‍ മുകളിലേക്ക് പോയതോടെ അന്വേഷണമായി. സംഭവത്തെക്കുറിച്ച് ഐ.ജി. വിശദമായി അന്വേഷിക്കാനാണു ഉത്തരവിട്ടിരിക്കുന്നത്. മുളന്തുരുത്തിയില്‍ നിന്ന് കോട്ടയം കുറവിലങ്ങാട്ടേക്കുള്ള യാത്രയ്ക്കാണ് ഇങ്ങനെയൊരു പരിസമാപ്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]