
കോഴിക്കോട് – മലയാളം പാട്ട് പാടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് മര്‍കസ് കശ്മീരി ഹോം വിദ്യാര്‍ഥി ഫൈസാന്‍. മര്‍കസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കശ്മീരിലെ പൂഞ്ച് ജില്ലയിലെ അരായില്‍ നിന്നാണ് ഫൈസാന്‍ അഹ്മദ് കഴിഞ്ഞ വര്‍ഷം കശ്മീരി ഹോമില്‍ പഠനത്തിനായി എത്തിയത്. കാരന്തൂര്‍ മര്‍കസ് ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സഹ്ല് സഖാഫിയാണ് വീഡിയോ പകര്‍ത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കശ്മീരി വിദ്യാര്‍ഥികള്‍ക്ക് താമസവും പഠനവും സൗജന്യമായി നല്കുന്ന സ്ഥാപനമാണ് മര്‍കസ് കശ്മീരി ഹോം. നിലവില്‍ 98 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കേരള സ്കൂള്‍ കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യവും വിജയികളുമാണ് ഈ വിദ്യാര്‍ഥികള്‍.
2022ല്‍ പുറത്തിറങ്ങിയ ‘ജിന്നും ജമലും’ പാട്ടിന്റെ രചയിതാവ് ഫസലു റഹ്മാന് ചെണ്ടയാടാണ്. മെഹഫൂസ്, ബാസിത് ബാവ, റിഷാന് എന്നിവരാണ് ആലപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]