
കാസര്‍കോട്- ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികളുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. ഉപ്പള നയാ ബസാര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് മിഷ്ഹാബ് (21) ആണ് ആദ്യം മരിച്ചത്.
പിന്നാലെ വെള്ളിയാഴ്ച വൈകിട്ടോടെ സുഹൃത്തായ മഞ്ചേശ്വരം വാമഞ്ചൂരിലെ ഹനീഫിന്റെ മകന് മഹ്റൂഫ് (22) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടത്താണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബും മെഹ്റൂഫും. രാവിലെ ഇരുവരും വീട്ടിലേക്ക് പോകവേ ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിഷ്ഹാബ് മരണപ്പെടുകയായിരുന്നു.
വൈകിട്ടോടെ മഹ്റൂഫും മരിച്ചു. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി വരുന്നവരുടെ ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. 2024 March 8 Kerala accident title_en: Two students died in a collision between a tipper lorry and a bike …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]