

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയതിന് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് സ്റ്റേയില്ല; പാര്‍ട്ടിയുടെ അപേക്ഷ ആദായനികുതി ട്രിബ്യൂണല്‍ തള്ളി
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സ്റ്റേ ചെയ്തില്ല.
പാർട്ടിയുടെ ആവശ്യം ആദായനികുതി ട്രിബ്യൂണല്‍ തള്ളി. ഹൈക്കോടതിയില്‍ പോകാനായി പത്തു ദിവസത്തേക്ക് കോണ്‍ഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രിബ്യൂണല്‍ സ്റ്റേ ആവശ്യം തള്ളിയത്.
ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16-നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വർഷത്തിലെ കുടിശ്ശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ആദായനികുതി വകുപ്പിന്റെ നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പണം പിടിച്ചെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]